ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കൂടിക്കാഴ്ച മാറ്റിവെച്ചു

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ സൈക്യാടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തിയിലേക്ക് നവംബര്‍ രണ്ടിന് രാവിലെ 11 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം നാളെ

ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ (ഒക്ടോബര്‍ 18) വൈകിട്ട് 3.30 ന് സിവില്‍ സ്റ്റേഷനിലെ സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.

നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഉദ്യോഗസ്ഥർ ക്കാവശ്യമായ പരിശീലനം നൽകും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. നീതിപൂർവ്വവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനും പോളിങ്ങ് ശതമാനം ഉയർത്തുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പോളിങ് ബൂത്തുകളുടെ ക്രമീകരണം നിയമാനുസൃതം നടത്തും. വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *