മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി

മാനന്തവാടി : ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡൻ്റ് എൽ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ ഇ ഒ എ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലീം അൽത്താഫ്, എസ്എംസി ചെയർമാൻ കെ മൊയ്തൂട്ടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ. ജിജി, വൈസ് പ്രിൻസിപ്പൽ കെ. കെ.സുരേഷ് കുമാർ, എം പി ടി എ പ്രസിഡൻ്റ് എ.അനിത, ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി, എ.അജയകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അബ്ദുൽ റൗഫ് വാഫി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *