ബത്തേരി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വടക്കനാട് പണയമ്പം പുളിയാടി വേലായുധന്‍-ജാനകി ദമ്പതികളുെട മകന്‍ രതീഷാണ്(42)കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുല്‍പ്പള്ളി റോഡിലെ മൂന്നാംമൈലിലായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഭാര്യ: ആതിര. രണ്ട് മക്കളുണ്ട്.