ദുരന്തനിവാരണം:മോക് ഡ്രില്‍ നടത്തി

തൊണ്ടര്‍നാട്: പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പെരിഞ്ചേര്‍മലയില്‍ മോക് ഡ്രില്‍ നടത്തി. എന്‍ഡിആര്‍എഫ് അസി. കമാന്‍ഡന്‍ഡ് പി. സുധാകര്‍, ടീം കമാന്‍ഡര്‍ പ്രതീഷ്, സേഫ്റ്റി ഓഫീസര്‍ വികാസ്, തൊണ്ടര്‍നാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൊണ്ടര്‍നാട് പഞ്ചായത്ത് പ്രതിനിധികളും പൊതുജനങ്ങളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *