ലോക റെക്കോർഡ് നേട്ടത്തിൽ നടവയൽ സ്വദേശി പി.എം. അരുൺ

നടവയൽ: ലോക റെക്കോർഡ് നേട്ടത്തിൽ നടവയൽ സ്വദേശി. മെന്റലിസത്തിലെ ടെലികൈനിസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിലാണ് നടവയൽ പള്ളിയമ്പിൽ പി.എം. അരുൺ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഹിപ്നോഹാൻസ് അക്കാദമിയുടെ ഭാഗമായാണ് അരുണിന്റെ റെക്കോർഡ് നേട്ടം. പള്ളിയമ്പിൽ മനോജ് കുമാർ സുജാത ദമ്പതികളുടെ മകനാണ്. മെൻ്റലിസം ആൻഡ് ഹിപ്നോട്ടിസം വിഭാഗത്തിൽ ഭാരത് സേവാ പുരസ്കാർ 2024, ഏഷ്യ ടാലന്റ് അവാർഡ് എന്നീ നേട്ടങ്ങളും അരുൺ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *