തരുവണ: മീത്തൽ പള്ളി – തിരുമോത്കുന്ന് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ഗോത്ര ഊരുകൾ അടക്കം ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണ് കാൽനട പോലും ദുസ്സഹമാക്കി ടാറിങ് മുഴുവൻ ഇളകി തകർന്നു കിടക്കുന്നത്. സ്കൂളിലേക്കും, മദ്രസ്സയിലേക്കും പോകുന്ന വിദ്യാർഥികളാണ് കൂടുതൽ ബുദ്ധി മുട്ടുന്നത്. നാലു വർഷത്തോളമായി തുടരുന്ന അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പരിസര വാസികൾ സമരത്തിനു ഒരുങ്ങിയിരിക്കുകയാണ്. ഈ പ്രദേശത്തെ വീട്ടമ്മമാർ കഴിഞ്ഞ ദിവസം വാർഡ് മെമ്പറെ കണ്ടു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം റോഡ് ഗതാഗത യോഗ്യ മാക്കിയില്ലങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് വീട്ടമ്മമാർ മെമ്പറെ അറിയിച്ചിട്ടുണ്ട്.