ജില്ലാ കായികമേള വിളംബര ജാഥ നടത്തി

കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ വിളംബര ജാഥ നടത്തി. കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിൽ ജാഥ സമാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ്, കായികമേള ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുമായ സാവിയോ ഓസ്റ്റിൻ, എം.നാസർ, കെ ആർ ബിനീഷ്, കെ. ഷാജി, കെ. പ്രസാദ്, വി.ജി വിശ്വേഷ്, പി.ടി.സജീവൻ, ശുഭചന്ദ്രൻ, ശ്രീജിത്ത് വാകേരി, അരുൺ.ടി .ജോസ്, ബിനി സതീഷ് എന്നിവർ നേതൃത്വം നൽകി. എസ് കെ എം ജെ എച്ച് എസ് എസ്, കൽപ്പറ്റ ജി വി എച്ച് എസ് എസ്, കൽപ്പറ്റ എൻ എസ് എസ് എച്ച് എസ് എസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരാണ് വിളംബര ജാഥയിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *