കൽപ്പറ്റ: എൽഡിഎഫ് വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 10ന് തൊണ്ടർനാട് പഞ്ചായത്തിലാണ് തുടക്കം. തുടർന്ന് വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്തുകളിലും ഉച്ചയ്‌ക്കു ശേഷം തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലും വൈകിട്ട് അഞ്ചിന് മാനന്തവാടി നഗരസഭയിലും വോട്ടർമാരെ കാണും.