വയനാട് ജില്ലാ സ്കൂൾ കായിക മേള: കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ

കൽപ്പറ്റ: വയനാട് ജില്ലാ സ്കൂൾ കായിക മേളയിൽ രണ്ടാം ദിനത്തിൽ 77 ഇനങ്ങൾ പൂർത്തിയായപ്പോൾ 64 പോയിൻ്റ് നേടി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുന്നിട്ടു നിൽക്കുന്നു. 56 പോയിൻ്റ് നേടിയ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 41 പോയിൻ്റ് നേടി നടവയൽ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്.

ആദ്യ ദിനത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ആനപ്പാറയെ പിന്തള്ളിയാണ് നടവയൽ സെൻ്റ തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാനത്തേക്ക് എത്തിയത്. 33 പോയിൻ്റ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് നാലാം സ്ഥാനത്ത്. ഉപജില്ലാതലത്തിൽ ബത്തേരി ആണ് ഒന്നാമത് 232 പോയൻ്റ്. മാനന്തവാടി ഉപജില്ലയ്ക്ക് 215 പോയിൻ്റും വൈത്തിരിക്ക് 128 പോയിൻ്റുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *