മാനന്തവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ടൗണ്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ താജ് റിസോര്‍ട്ടില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് (CONFAB 24) നടത്തി. കാസര്‍കോഡ് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.അഹമ്മദ് ഷെരീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പ്രസിഡണ്ടുമായ ജോജിന്‍ ടി. ജോയ് മുഖ്യപ്രഭാഷണം നടത്തി.
വയനാട് ജില്ലാ ജനറല്‍ സെക്രട്ടരി കെ ഉസ്മാന്‍ ജില്ലാ ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ കാസര്‍കോഡ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡൻ്റ് എ.എ അസീസ്, ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, കാസര്‍കോട് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എ ഇല്യാസ്, ജില്ല സെക്രട്ടറി ദിനേശന്‍, യുണിറ്റ് ട്രഷറര്‍ നഹിം ഫെമിന, എന്നിവര്‍ സംസാരിച്ചു.