മാനന്തവാടി: വയനാട് ലോക്സഭാ എൻഡിഎ സ്ഥാനാർഥി ഇന്ന് മാനന്തവാടി നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. മാനന്തവാടി വീര പഴശ്ശിയുടെ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയോടെയായിരുന്നു പര്യടനത്തിന് തുടക്കം കുറിച്ചത്. സ്ഥാനാർഥി നവ്യ ഹരിദാസ് മാനന്തവാടി രൂപത ബിഷപ്പിനെ സന്ദർശിച്ചു. ഇടത് -വലത് മുന്നണികൾ വർഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് കാലങ്ങളായി കേരളത്തിൽ നടത്തിവന്നിരുന്ന വ്യാജ പ്രചരണങ്ങൾ ക്രൈസ്തവ സമൂഹം പൂർണ്ണമായും തള്ളിക്കളയുകയാണെന്ന് അവർ പറഞ്ഞു. ബിജെപിയോടും, എൻഡിഎ സർക്കാരിനോടും ക്രൈസ്തവ സഹോദരർ കൂടുതൽ അടുക്കുന്നതിൻ്റെ വ്യക്തമായ സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പര്യടനങ്ങളിൽ ബോധ്യമായെന്നും നവ്യ ഹരിദാസ് പറഞ്ഞു.