കാട്ടിക്കുളം കാളിക്കൊല്ലി ഭാഗത്ത് കാട്ടാന നെല്‍ക്കൃഷി നശിപ്പിച്ചു

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളിക്കൊല്ലി ഭാഗത്ത് കാട്ടാന നെല്‍ക്കൃഷി നശിപ്പിച്ചു. ആലത്തൂര്‍ ദേവേശന്റെ നെല്‍കൃഷിയാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ രാത്രിയിലിറങ്ങിയ ഒറ്റയാന്‍ നശിപ്പിച്ചത്. മുന്നേക്കര്‍ കൃഷിസ്ഥലത്തെ ഒരേക്കറോളം നെല്‍കൃഷിയാണ് നശിപ്പിച്ചതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. ശബ്ദംകേട്ട് സ്ഥലത്ത് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാട്ടാന ദേവേശന് നേരെ ഓടിവരികയും ചെയ്തു. തുടര്‍ന്ന് ഓടി മാറുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റതായും ദേവേശന്‍ പറഞ്ഞു. പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്ല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ വനംവകുപ്പ് എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *