കൽപ്പറ്റ: രണ്ടാം ഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തി. താളൂർ നീലഗിരി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തിയ ശേഷം റോഡ് വഴി ആദ്യം മീനങ്ങാടിയിലാണ് എത്തിയത്. പ്രവർത്തകർ റോഡ് ഷോയോടെ സ്വികരണം നൽകി. മീനങ്ങാടിയിൽ വൻ ജനാവലി പ്രിയങ്കയെ കാണാനായി എത്തി. റോഡ് ഷോയ്ക്കു ശേഷം നടത്തിയ അര മണിക്കൂർ പ്രസംഗത്തിൽ നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്താൽ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു.
രാത്രി യാത്രാ നിരോധനം നീക്കാനും വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാനും കഴിയാവുന്നത് ചെയ്യുമെന്ന് പ്രിയങ്ക ഉറപ്പു നൽകി. വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദിക്കുണ്ടെന്ന് പ്രിയങ്ക അറിയിച്ചു. മുട്ടിൽ ഡബ്ല്യു എം ഒ കോളേജ് സന്ദർശിച്ച ശേഷം മാനന്തവാടി മണ്ഡലത്തിലെ പനമരത്തും കൽപ്പറ്റ മണ്ഡലത്തിലെ പൊഴുതനയിലും പ്രചാരണ യോഗങ്ങളിലും പ്രിയങ്ക പ്രസംഗിക്കും. ഇന്ന് പ്രിയങ്കയുടെ നാമനിർദേശ പത്രിക സ്വീകരിച്ചിരുന്നു.