മാനന്തവാടി: നവംബർ 13 നടക്കുന്ന ഉപതിരഞ്ഞെടുപ്പൽ ജനശക്തിപാർട്ടി സംസ്ഥാനഘടകം വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് പിൻതുണ നൽകും. നീതിനിഷേധങ്ങൾക്കും ഭരണഘടന ലംഘനങ്ങൾക്കുമെതിരെ 2025 ജനുവരി മുതൽ നീതി സമരങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ നീതിനിഷേധങ്ങൾ വർദ്ധിച്ച് വരികയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വയനാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്ക് പിൻതുണ നൽകുന്നതായും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്, വൈസ് പ്രസിഡന്റ് പി.ജെ ജോൺ മാസ്റ്റർ, സംസ്ഥാന നേതാക്കളായ വേണുഗോപാലൻ നായർ, മാത്യൂസ് മാനന്തവാടി, നെടുമങ്ങാട് ഹുസൈൻ, ബിജു ചിറയത്ത് തൃശ്ശൂർ ജില്ല പ്രസിഡൻ്റ് രാജേഷ്, സെക്രട്ടറി ഷിജു ജോസ് തുടങ്ങിയവർ പങ്കെടുത്തു.