മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ഇരകളില്‍ 40 കുടുംബങ്ങള്‍ക്ക് ഓള്‍ കേരള ബ്രഡ് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ സഹായധനം നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. പ്രശോഭ് അധ്യക്ഷത വഹിച്ചു. മുണ്ടക്കൈ-ചൂരല്‍മല ജനകീയ സമിതി ചെയര്‍മാന്‍ കെ. മന്‍സൂര്‍, അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എന്‍. രാജീവന്‍, ജോബി തോമസ്, എസ്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. യഹ്യാഖാന്‍ തലയ്ക്കല്‍ സ്വാഗതവും അനീസ് വാഫി നന്ദിയും പറഞ്ഞു.