ചൂരൽമല നിവാസികൾക്ക് മർകസ് കുടിവെള്ള പദ്ധതി ഒരുക്കി

മേപ്പാടി: ഉരുൾപൊട്ടലിനു ശേഷം പ്രതിസന്ധിയിലായ ചൂരൽമല നിവാസികൾക്ക് മർകസ് കുടിവെള്ള പദ്ധതി ഒരുക്കി നൽകി. കോഴിക്കോട് മർകസിന്റെ കീഴിലുള്ള ആർ സി എഫ് ഐ ആണ് ചൂരൽമല നീലിക്കാപ്പിലുള്ള 25 ഓളം കുടുംബങ്ങൾക്കുള്ള പൊതു കിണർ നിർമിച്ചു നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട് നിർവഹിച്ചു. മർകസ് ആർ സി എഫ് ഐ പ്രതിനിധികളായി സയ്യിദ് മിസ്ഹബ് നൂറാനി, അബ്ദുസലാം നൂറാനി, റംഷീദ് ചുരുർമല യൂണിറ്റ് പ്രസിഡൻ്റ് സി കെ മുഹമ്മദ്, എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി നസീർ സഖാഫി, അലി സഖാഫി, അബ്ദുറസാഖ് മുസല്യാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *