കൽപ്പറ്റ: ഇന്ത്യൻ ദേശീയത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന ഭരണാധികാരി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വം ജ്വലിക്കുന്ന ഓർമ്മയാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി എസ് ഉമാശങ്കർ പറഞ്ഞു. കൽപ്പറ്റയിൽ ഇന്ദിരാ അനുസ്മരണം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ജെ ഷൈജു പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ, എം സുബ്രഹ്മണ്യൻ, ജോൺസ് ജോസഫ്, കെ രമേശ്, ഇ. ടി രതീഷ്, ബിജു ഗോപിനാഥ് എന്നിവർ സംസാരിച്ചു.