വെള്ളമുണ്ട: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സത്യൻ മൊകേരി വയനാടിന്റെ സ്പന്ദനമറിയുന്ന സ്ഥാനാർഥിയും സാധാരണക്കാരുടെ പ്രശ്നങ്ങളേയും ആശങ്കകളേയും അഭിസംബോധന ചെയ്യുവാൻ പ്രാപ്തനായ പൊതുപ്രവർത്തകനുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
എൽ.ഡി.എഫ് വെള്ളമുണ്ട പത്താംമൈൽ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. പി. എ അസീസ്, പി.ജെ ആന്റണി, സാബു പി ആന്റണി, സി.വി മജീദ് (സിപിഐഎം), കെ.പി രാജൻ, നിസാർ കെ. കെ (സിപിഐ) തുടങ്ങിയവർ സംസാരിച്ചു.