പനമരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും വയനാട് നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ‘അ: അറിവ് അൻപ് അതിജീവനം’ ഏകദിന ജില്ലാ യുവജന ക്യാമ്പ് നടത്തി. പി. പി. സി സെക്രട്ടറിയും യുവസമിതി മുൻ സംസ്ഥാന കൺവീനറുമായ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി അധ്യക്ഷത വഹിച്ചു.
രാജേഷ് കാളിയത്ത്, അഡ്വ. ജോസ് പി. ജോസഫ്, ഒ. കെ. പീറ്റർ, കെ എ അഭിജിത്ത്, കെ ആർ സാരംഗ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ട്രഷറർ പി. സി. ജോൺ, കേന്ദ്ര നിർവാഹക സമിതിയംഗം ശാലിനി കലേഷ്, പി. കുഞ്ഞികൃഷ്ണൻ, യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത്, വിജയ അക്കാദമി പ്രിൻസിപ്പാൾ പി. മധു, അമൽ ഷൈലേഷ് എന്നിവർ സംസാരിച്ചു.