മാനന്തവാടി: നഗരത്തിലെ എ വണ്‍ ലോഡ്ജില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. റിസപ്ഷനിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്നി-രക്ഷാനിലയം സ്റ്റേഷന് ഓഫീസര്‍ പി.കെ. ഭരതന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുറിയില്‍ കുടുങ്ങിയ ഏഴു പേരെ സേന രക്ഷപ്പെടുത്തി. മുകള്‍ നിലയിലെ മുറികളിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയത്.
ആര്‍ക്കും പരിക്കില്ല. റിസപ്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥിക വിവരം. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ ഒ.ജി. പ്രഭാകരന്, വിശാല്‍ അഗസ്റ്റിന്, എം.ബി. രമേശ്, ആഷിഫ്, ശ്രീകാന്ത്, അഭിജിത്ത്, വിനു, ലെജിത്ത്, ജോബി, ചന്തു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.