മേപ്പാടി: ചൂരൽമല ദുരന്തബാധിതർക്കു വിതരണം ചെയ്തത് ഭക്ഷ്യവസ്തുക്കളിൽ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെയും ദുരന്തബാധിതരുടെയും പ്രതിഷേധം പഞ്ചായത്ത് ഓഫിസിൽ അരങ്ങേറി. പ്രതിഷേധം പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് കടന്നു സംഘർഷത്തിലെത്തി. റവന്യൂ വകുപ്പ് നൽകിയ കിറ്റുകൾ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗുണനിലവാരമുള്ള ഭക്ഷ്യ കിറ്റുകൾ ഇന്നുതന്നെ വിതരണം ചെയ്യുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.