മാനന്തവാടി: നഗരത്തിലെ ജോസ് ടാക്കീസ് ജംഗ്ഷനിലുള്ള ഓടയിൽ നിന്നും മലിന ജലം റോഡിലേക്ക് ഒഴുകുന്ന സംഭവത്തിൽ അധികൃതർ തുടരുന്ന അനാസ്ഥ വെടിയണമെന്നും ഉടൻ തന്നെ പരിഹാരം കാണണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഒരു മാസത്തിലേറെയായി മലിന ജലം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട്. ഇത് പല വട്ടം നഗരസഭാ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നങ്കിലും അവർ അനങ്ങാപാറ നയം തുടരുകയാണ്. ഈ അനാസ്ഥ വെച്ച് പൊറുപ്പിക്കാനാവില്ല. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, ജോയിന്റ് സെക്രട്ടറി ഖാലിദ്, ട്രഷറർ ഫസ്‌ലുറഹ്മാൻ, കമ്മിറ്റിയംഗങ്ങളായ സമദ് കെ, നൗഫൽ പികെ തുടങ്ങിയവർ സംസാരിച്ചു.