താലൂക്ക് തല ലൈബ്രറി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ: ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപെടുത്താൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി, കൽപ്പറ്റ മേഖല സമിതി എന്നിവരുടെ നേതൃത്വത്തിൽ “ഗ്രന്ഥശാല സംരക്ഷണ സദസ്സ് ” സംഘടിപ്പിച്ചു. കൽപ്പറ്റ ടൗണിൽ വച്ച് നടത്തിയ പരിപാടി ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എ. ടി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അക്ഷരജ്വാല തെളിയിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടിയിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു.ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ. വിശാലാക്ഷി, ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ്, സാഹിത്യകാരൻ ബാലൻ വേങ്ങര,ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പി. വി. ഫൈസൽ,കെ. രാജൻ, പി. കെ. ഷാഹിന, പി. കെ.അച്ചുതൻ, ഒ. വി. സുധീർ എന്നിവർ സംസാരിച്ചു.ജില്ലാ ലൈബ്രറി ഉപദേശക സമിതി ചെയർമാൻ ഇ. കെ. ബിജുജൻ സ്വാഗതവും, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *