തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടു ചേർക്കൽ; ഹെൽപ് ഡസ്ക് സജ്ജമാക്കണം:മുസ്ലിംലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഹിയറിങ്ങിന് ഹാജരാവുന്ന പൊതു ജനങ്ങൾക്ക് അതാത് പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി ഓഫീസുകളിൽ വേണ്ട ഹെല്പ് ഡെസ്ക്കുകൾ ഏർപ്പെടുത്തണമെന്ന് മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ വോട്ടു ചേർക്കുന്നവർക്ക് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഹിയറിങ്ങിന് ഹാജരാവുന്നതിനായുള്ള ഫോം ഫിൽ ചെയ്ത് കഴിഞ്ഞാൽ ലഭിക്കുന്നുണ്ട്, പലർക്കും വേവെറെ തിയതികളാണ് ലഭിക്കുന്നത്, എന്നാൽ പല പഞ്ചായത്ത്‌ /നഗരസഭ ഓഫീസുകളിലും വേണ്ട സൗകര്യങ്ങൾ ചെയ്തിട്ടില്ല, ജനങ്ങൾ ഓഫീസുകളിൽ എത്തി തിരിച്ചു പോകുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കമെന്നും മുസ്ലിം ലീഗ് നേതാക്കളായ സി പി മൊയ്തു ഹാജി , കെ സി അസീസ് കോറോം, കടവത്ത് മുഹമ്മദ്‌ എന്നിവർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *