‘തിരുനബിയുടെ സ്നേഹ ലോകം’ കേരള മുസ്‌ലിം ജമാഅത്ത് മീലാദ് റാലി നടത്തും


കൽപ്പറ്റ:

തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നാളെ അഞ്ചുസോണുകളിൽ മീലാദ് റാലി നടക്കും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, മേപ്പാടി സോണിലെ വൈത്തിരി,വെള്ളമുണ്ട സോണിലെ കോറോം എന്നിവിടങ്ങളിലാണ് മീലാദ് റാലി നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4.15ന് ആരംഭിക്കുന്ന മീലാദ് റാലിയിൽ വിവിധ മഹല്ല് ഭാരവാഹികളും കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം പ്രവർത്തകരും അണിനിരക്കും. ജില്ല, സോൺ നേതാക്കൾ നേതൃത്വം നൽകും.
      സെപ്തംബർ പതിനാറ് മുതൽ ഒക്ടോബർ പതിനഞ്ച് വരെ നീളുന്ന കാമ്പയിൻ ഭാഗമായി പ്രമേയത്തെ പുരസ്കരിച്ച് കൽപ്പറ്റയിൽ ഒക്ടോബർ 2 ന് മിലാദ് സെമിനാർ നടക്കും. മീലാദ് സദസ്സുകളും പ്രഭാഷണങ്ങളും യൂണിറ്റുകളിൽ സംഘടിപ്പിക്കും. 300 കേന്ദ്രങ്ങളിൽ റബീഅ് സന്ദേശ റാലികളും നടത്തുന്നുണ്ട്. പുസ്തക ചർച്ചകൾ, സ്നേഹക്കൂട്ടം, സീറ മീറ്റ്, സ്നേഹപ്പുടവ, സീറ ഡയലോഗ്, ഐൻ ടീം ക്യാമ്പുകൾ, സ്വീറ്റ് റബീഅ്, റബീഅ് റിഫ്ലക്ഷൻസ്, വിവിധ മത്സര പരിപാടികൾ, മെഗാ ക്വിസ് തുടങ്ങി വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും.
    

കെ.ഒ.അഹമ്മദ് കുട്ടി ബാഖവി,എസ്.മുഹമ്മദ് സഖാഫി,
കെ.കെ.മുഹമ്മദലി ഫൈസി
,ആലാൻ അന്ത്രുഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *