പത്മപ്രഭ പൊതു ഗ്രന്ഥാലയം തിലകൻ അനുസ്മരണം സംഘടിപ്പിക്കും

കൽപ്പറ്റ: കൈനാട്ടി പത്മ പ്രഭ പൊതു ഗ്രന്ഥാലയം മലയാള സിനിമയിലെ അതിയായന്മാരിലൊരാളായ തിലകനെ അനുസ്മരിക്കും. ഞായറാഴ്ച നാലു മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങ് ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷാ തമ്പി ഉദ്ഘാടനം ചെയ്യും. തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രസിഡന്റ് ജഗത്മയൻ ചന്ദ്രപുരി അനുസ്മരണ ഭാഷണം നടത്തും., അഞ്ചു മണിക്ക് തമാശക്കൂട്ടം വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ. ഒ. ദേവസി ഉദ്ഘാടനം ചെയ്യും. താൽപ്പര്യമുള്ള മുഴുവൻ പേരും ഇരു പരിപാടികളിലും പങ്കാളികളാകണമെന്ന് ഗ്രന്ഥാലയം സെക്രട്ടറി കെ. പ്രകാശൻ അഭ്യർഥിച്ചു..

Leave a Reply

Your email address will not be published. Required fields are marked *