ജീനോം സേവ്യർ അവാർഡ് ജേതാവ് സലീം പിച്ചനെ ആദരിച്ചു

.

വെങ്ങപ്പള്ളി :കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സസ്യ കർഷക അവകാശ സംരക്ഷണം അതോറിറ്റിയുടെ 2020 – 21 വർഷത്തെ ഉന്നത ബഹുമതിയായ ജീനോം സേവിയർ അവാർഡ്ജേതാവ് സലീം പിച്ചനെ വെങ്ങപ്പള്ളി എസ് യു പബ്ലിക് സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു..ജൈവവൈവിധ്യങ്ങളുടെ കണ്ടെത്തലിനും രേഖപ്പെടുത്തലും സംരക്ഷണത്തിനുമൊപ്പം അവയുടെ വ്യാപനത്തിനു വേണ്ടിയും നടത്തിവരുന്ന പ്രവർത്തനങ്ങൾക്കാണ് പ്രസ്തുത ബഹുമതി ലഭിച്ചത്. പി ടി എ പ്രസിഡന്റ് എൻ മുസ്തഫ അദ്യക്ഷത വഹിച്ചു. അക്കാദമിജനറൽ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു.വെങ്ങപ്പള്ളി പഞ്ചായത്ത് അംഗം ജാസർ പാലക്കൽ സലീം പിച്ചന് അവാർഡ് നൽകി. ഹാരിസ് ഫൈസി,സലീം സി കെ , സുഹൈൽ വാഫി, ഉസ്മാൻ ദാരിമി, ലതീഫ് പടിഞ്ഞാറത്തറ, ശിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ താജ് മൻസൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൗഷീർ വാഫി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *