പനവല്ലിയിലെ കടുവ ശല്യം;ശക്തമായ സമരത്തിനൊരുങ്ങി കോൺഗ്രസ്

തിരുനെല്ലി; വന്യമൃഗ ശല്യം കൊണ്ട് പൊരുതി മുട്ടിയ ജനങ്ങളാണ് തിരുനെല്ലിക്കാർ.അതോടൊപ്പം നാടിനെ തന്നെ ഭീതിഴിലാഴ്‌ത്തികൊണ്ട് നാട്ടിൽ കടുവ ഇറങ്ങിയത്. ഇതോടെ പനവള്ളിയിലെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം വീടിനുള്ളിലേക്ക് വരെ കടുവ വന്നതായി നാട്ടുകാർ പറയുന്നു.വിഷയത്തിൽ എംഎൽഎ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്നും ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന സിപിഎം മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും
എന്നും കോൺഗ്രസ് സംയുക്ത മണ്ഡലം കമ്മിറ്റി ആരോപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു.ചടങ്ങിൽ
മണ്ഡലം പ്രസിഡന്റ്‌ സതീശൻ പുളിമൂട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്. AM നിഷാന്ത് ഉദ്ഘാടനം ചെയ്തു.ശശി തോൽപ്പെട്ടി, ഷിനോജ് അണമല,റഷീദ് തൃശ്ശിലേരി, kG രാമകൃഷ്ണൻ, വാസന്തി ചെലൂർ, റീന ജോർജ്, KB വൈശാഖ്, സുശോഭ് ചെറുകുമ്പം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *