മികച്ച അധ്യാപകർകുള്ള അവാർഡ് നേടിയവരെ ആദരിച്ചു

മാനന്തവാടി: സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തിൽ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ അധ്യാപകരെ മാനന്തവാടി നഗരസഭ ആദരിച്ചു. നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എം.ഇ.സി.യോഗം നഗരസഭ ഹാളിൽ ചേർന്നു. സംസ്ഥാനത്ത് മികച്ച അധ്യാപകർക്കുള്ള അവാർഡ് ജേതാക്കളായ രമേശൻ ഏഴോക്കാരൻ, സംസ്കൃത അധ്യാപകനുള്ള സ്റ്റേറ്റ് പി.ടി.എ അവാർഡ് കരസ്ഥമാക്കിയ എം.ബി ഹരികുമാർ, സംസ്ഥാന വിദ്യാഭ്യസ വകുപ്പിൻ്റെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള (സെക്കൻണ്ടറി) മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജി.വി.എച്ച്.എസ്.പി.ടി.എ എന്നിവരെ നഗരസഭ മൊമെൻ്റോ നൽകി ആദരിച്ചു. എം.ഇ.സി.അംഗങ്ങൾ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പ്രവർത്തന അവലോകനവും നടത്തി. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, എ.ഇ.ഒ ഗണേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലേഖാ രാജീവൻ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി.വി.എസ്.മൂസ, വിപിൻ വേണുഗോപാൽ കൗൺസിലർമാരായ പി.വി.ജോർജ്ജ്, എം.നാരായണൻ, റ്റിജി ജോൺസൺ, ലൈല സജി, പി.എം.ബെന്നി, അബ്ദുൾ ആസിഫ്, വി.ആർ പ്രവീജ്, ഷീജ മോബി, എ.എം.ജോൺസൺ, സലീം അൽത്ത, പി.ടി.എ പ്രസിഡണ്ട് വിനു, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *