പട്ടയ അസംബ്ലി യോഗം ചേർന്നു

മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിൽ പട്ടയം ലഭിക്കാത്ത ധാരാളം പരാതികൾ ലഭിച്ച അടിസ്ഥാനത്തിൽ നഗരസഭ ഹാളിൽ യോഗം ചേർന്നു. അമ്പുകുത്തി, ചെന്നലായി പ്രദേശങ്ങൾ, എസ്റ്റേറ്റ് മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരു പ്രശ്നങ്ങൾ, ആദിവാസി ഭൂ പ്രശ്നങ്ങൾ, കൈവശരേഖ ഇല്ലാത്ത വിഷയങ്ങൾ തുടങ്ങി നഗരസഭ പരിധിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്തു. കൈവശം ഭൂമിയുള്ള എല്ലാവർക്കും പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ അഗസ്റ്റ്യൻ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, ലേഖ രാജീവൻ, പി.വി.എസ്സ് മൂസ, ഫാത്തുമ്മ ടീച്ചർ, അബ്ദുൾ അസിഫ്, വി.യു.ജോയി, എം.നാരായണൻ, വി.ആർ പ്രവീജ്, കൗൺസിലർമാർ, വില്ലേജ് ഓഫീസർ, ട്രൈബൽ പ്രമോട്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *