ഞാറു നട്ട് ,കൃഷിയെ അറിഞ്ഞ് കുട്ടി പോലീസുകാർ

തിരുനെല്ലി : ഗവണ്മെന്റ് ആശ്രമം സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രദേശവാസികളോടൊപ്പം വയൽ കൃഷിയിൽ പങ്കെടുത്തു. സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരയ്ക്കലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും മറ്റു ജീവനക്കാരും പങ്കുചേർന്നപ്പോൾ ഞാറുനടീൽ കുട്ടികൾക്കു പുതിയൊരനുഭവമായി. കൃഷിയുടെ ആദ്യപാഠങ്ങൾ പഠിച്ച് ആവേശത്തോടെയാണ് കുട്ടികൾ വയലിൽ നിന്ന് തിരികെ സ്കൂളിലേക്ക് തിരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *