കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ : ബൈക്കിൽ കടത്തികൊണ്ടു വന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽപ്പള്ളി എക്സൈസ് മൊബെൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) പാർട്ടിയും ബത്തേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി പുൽപ്പള്ളി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മരക്കടവ് ഡിപ്പോ ഭാഗത്ത് വെച്ച് KL-52 R 7855നമ്പർ പൾസർ ബൈക്കിൽ കടത്തികൊണ്ടുവന്ന 102 ഗ്രാം കഞ്ചാവ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ പാറേക്കാട്ടിൽ ഡിനിൽ സാബു, മഞ്ചേരി കാവന്നൂർ കുളത്തിങ്കൽ ടി.കെ. അഭിജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ എൻ.ഡി.പി .എസ്. കേസ് എടുത്തു. പ്രതികളേയും തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കി. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുള്ള ആളാണ് അറസ്റ്റ് ചെയ്ത ഡിനിൽ സാബു.

Leave a Reply

Your email address will not be published. Required fields are marked *