ആര്യാടൻ മുഹമ്മദ്‌ തൊഴിലാളികളെ ചേർത്തുനിർത്തിയ നേതാവ്: അഡ്വക്കറ്റ് ടി സിദ്ധിഖ് എം എൽ എ

മേപ്പാടി : മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ്‌ അനുസ്മരണ സമ്മേളനം നടത്തി. കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സംസ്ഥാന സർക്കാരിലും നിയമ സഭയിലും തൊഴിലാളികൾക്കു വേണ്ടി പോരാട്ടം നടത്തി തൊഴിലാളി അനുകൂല നിയമങ്ങൾ ഉണ്ടാക്കി എടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന ആദർശ ധീരനായ നേതാവായിരുന്നു ശ്രീ ആര്യാടൻ മുഹമ്മദ് എന്നു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ ടി സിദ്ധിഖ് എം എൽ എ പറഞ്ഞു. യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ് പി പി ആലി അനുസ്മരണ പ്രഭാഷണം നടത്തി.ടി എ റെജി,ഒ ഭാസ്കരൻ, കെ യൂ മാനു, ശ്രീനിവാസൻ തൊവരിമല, ആർ രാമചന്ദ്രൻ, രാധരാമ സ്വാമി, താരിഖ് കടവൻ, രാജു ഹെജമാടി, ടി എ മുഹമ്മദ്‌,ഒ വി റോയ്, കെ പി യൂനസ്, സി എ അരുൺദേവ്, എൻ അബ്‌ദുൾ മജീദ് ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *