മുൻ പി.എഫ്.ഐ നേതാവിന്റെ വീട്ടിൽ ഇ.ഡി റെയിഡ്

മാനന്തവാടി: ചെറ്റപ്പാലത്ത് മുൻ പി.എഫ്.ഐ നേതാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന കൗൺസിൽ അംഗം പൂഴിത്തറ അബ്ദുൾ സമദിന്റെ വീട്ടിലാണ് പരിശോധന. കണ്ണൂരിൽ നിന്നുള്ള സായുധ സി.ആർ.പി.എഫ് സേനാംഗങ്ങളുടെയും, പോലീസിന്റെയും കനത്ത സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന വ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയപ്പോൾ അബ്ദുൾ സമദിന്റെയും സ്വത്ത് വകകൾ കണ്ട് കെട്ടാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്ന് റവന്യൂ അധികൃതർ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *