മാനന്തവാടി ഉപജില്ല കായിക മേളക്ക് 29ന് തുടക്കം

മാനന്തവാടി: മാനന്തവാടി ഉപജില്ല കായിക മേള മാനന്തവാടി ഹൈസ്കൂൾ മൈതാനിയിൽ സെ പ്തംബർ 29 ന് തുടക്കം കുറിക്കും.
മൂന്ന് ദിവസങ്ങളായാണ് കായിക മേള നടത്തുന്നത്.
സെപ്റ്റംബർ 29, 30 ഒക്ടോബർ 3 തിയ്യതികളിലാണ് മത്സരം നടത്തുന്നത്. രണ്ടായിരത്തി എണ്ണൂറോളം കായിക പ്രതിഭകളാണ് ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നത്.
നൂറിലധികം സ്കൂൾ തല മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്.
കായിക മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പി.ബി.ബിനു. അധ്യക്ഷത വഹിച്ചു. മാനന്തവാടി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ: സിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ ഗണേഷ് എം.എം, സലീം അൽത്താഫ്, സുനിൽ.കെ.ആർ, സന്തോഷ് .കെ .കെ
അജയകുമാർ,
മുരളീദാസ്.പി കെ.ജി.ജോൺസൻ
ജലീൽ.എം, റീത്ത.പി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *