രോഗങ്ങള്‍ മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ കൗണ്‍സലിംഗ് 29ന്

കല്‍പ്പറ്റ: മാരക രോഗങ്ങള്‍ മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമായി മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനും നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യൂമന്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനും സൗജന്യ കൗണ്‍സലിംഗ് ക്യാമ്പ് നടത്തുന്നു. സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിക്കു സമീപമുള്ള മാസ്റ്റര്‍ മൈന്‍ഡ് കൗണ്‍സലിംഗ് സെന്ററില്‍ 29ന് രാവിലെ 10 മുതലാണ് ക്യാമ്പെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.ബ്രിജിത്ത് ജോസഫ്, പ്രകാശ് പ്രാസ്‌കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷന് 9847291128 എന്ന നമ്പറില്‍ ബന്ധപ്പെടാം. കിടപ്പുരോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് കൗണ്‍സലിംഗ് നല്‍കുന്നതിന് രണ്ടു സ്ഥാപനങ്ങളും സംയുക്തമായി ഹോം കെയര്‍ മെന്റല്‍ സപ്പോര്‍ട്ടിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *