ബീനാച്ചിയിൽ വാഹനാപകടം; 8 പേർക്ക് പരിക്ക്

ബത്തേരി : വാകേരി സിസിയിൽ സ്വകാര്യ ബസിന്റെ പുറകിൽ സിമന്റ് ലോറി ഇടിച്ചു. 8 യാത്രക്കാർക്ക് പരിക്കേറ്റു. സിസി ജംഗ്ഷനിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതിനിടെ പുറകിൽ വന്ന സിമന്റ് ലോറി നിയന്ത്രണം വിട്ട് ബസിന് പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *