എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മുത്തങ്ങ: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാങ്ങാട് സ്വദേശി കൂർക്കംപറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് നാഫി(29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 0 .40 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ഇന്നലെ വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്ത് വരവേയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. എസ്.ഐ സി.എം. സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ, സിവിൽ പോലീസ് ഓഫിസർമാരായ സുബീഷ്, സീത എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *