ഗ്രാമാദരം സംഘടിപ്പിച്ചു

വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ
എൻ. എച്ച് അൻവർ സ്മാരക ട്രസ്റ്റ്‌ പുരസ്‌കാര ജേതാക്കളെ ഗ്രാമാദരം നൽകി അനുമോദിച്ചു.
വി.കെ രഘുനാഥ് (മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി),സഞ്ജയ് ശങ്കരനാരായണന്‍(മികച്ച വിഷ്വല്‍ എഡിറ്റര്‍),ശ്രൂതി കെ ഷാജി( മികച്ച പ്രോഗ്രാം പ്രൊഡ്യൂസര്‍),അനീഷ് നിള( മികച്ച ക്യാമറാ പേഴ്‌സണ്‍) എന്നിവരെയാണ് ഗ്രാമാദരം നൽകി അനുമോദിച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട
സിദ്ര ലിബറൽ ആർട്സ് കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി മുഖ്യാതിഥി ആയിരുന്നു.
വിജിത്ത് വി. കെ, ഗൃഹ ഡയറക്ടർ യാസർ പി, എം. സി മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *