ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ടുക് ടുക് ടൂർ പരിശീലനം

ലോക വിനോദ സഞ്ചാര ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓട്ടോ ഡ്രൈവർമാർക്കായി ടുക് ടുക് ടൂർ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിനോദ സഞ്ചാര മേഖലയിലെ സാധ്യതകൾ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിശീലന പരിപാടി സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി പഴശ്ശി പാർക്ക് സ്കൗട്ട് ആന്റ് ഗൈഡ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വ്യക്തികൾ 7907374816 എന്ന നമ്പറിലോ മാനന്തവാടി പഴശ്ശി പാർക്കിലോ ബന്ധപ്പെടണം.

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി സ്ഥിരം ഒഴിവുകളിലേയ്ക്ക് പരിഗണിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ സെപ്റ്റംബര്‍ 30ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ എറണാകുളം പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് യഥാസമയം പുതുക്കിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടോ അല്ലാതെയോ പുതുക്കണം.
ഫോണ്‍ 0484 2312944.

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍ 9747680868, 8547005077

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ പി.ജി പ്രോഗ്രാമുകളിൽ എം.എ ഇക്കണോമിക്സിന് എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 29 ന് രാവിലെ 11 ന് മുമ്പായി കോളേജ് ഓഫീസിൽ ഹാജരാകണം. 04936 204569.

താലൂക്ക് വികസന സമിതി

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 7 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ലീഗൽ മെട്രോളജി ഓഫീസ് ക്യാമ്പ് മാറ്റി

നാളെ മീനങ്ങാടി ലീഗൽ മെടോളജി ഓഫീസിൽ നടത്താൻ നിശ്ചയിച്ച ഓഫീസ് ക്യാമ്പ് സെപ്തംബർ 29 ലേക്ക് മാറ്റി വെച്ചതായി ലീഗൽ മെട്രോളജി സുൽത്താൻ ബത്തേരി താലൂക്ക് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *