കഞ്ചാവ് പിടികൂടി

മാനന്തവാടി: കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്ന് കഞ്ചാവ് സുലഭമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നു എന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന കർണ്ണാടക അതിർത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ കേരള – കർണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ബൈരക്കുപ്പ വടക്കന്മാളം ഭാഗത്ത്‌ വച്ച് വടക്കൻമാളം സ്വാമി (57) എന്നയാളെ ഒരു കിലോയോളം കഞ്ചാവുമായി കർണ്ണാടക എക്സൈസ് അറസ്റ്റ് ചെയ്തു. പരിശോധനക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രൻ, എച്ച്.ഡി കോട്ട റേഞ്ച് എക്സൈസ് ഇൻസ്പക്ടർ ഗീത, വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ സുനിൽ എം കെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി കെ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. ഇയാൾക്കെതിരെ എൻ ഡി പി എസ്കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *