പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു

പുൽപള്ളി : സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു.തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന് സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലായത്. കോഴിക്കോട്ടെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു. .
അന്നത്തെ ബാങ്ക് ഡയറക്ടർ മാരായിരുന്ന ചിലരും ചില ജീവനക്കാരും അടക്കം 10 പേരാണ് വായ്പ തട്ടിപ്പ് കേസിലെ പ്രതികൾ .തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടി എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *