കൽപ്പറ്റയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

കൽപ്പറ്റ: കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി ആളുകൾക്ക് പരിക്ക്.

ഡ്രൈവർക്ക് ഗുരുതര പരിക്ക്. ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രൻ , കെ.എസ്.ആർ.ടി.സി. ഡ്രൈവർ കോട്ടയം സ്വദേശി ബാവൻ, കണ്ടക്ടർ അരുൺ, യാത്രക്കാരായ കണിയാമ്പറ്റ സ്വദേശിനി ഷഹാന (21), നടവയൽ സ്വദേശി ഫ്രാൻസിസ് (76), നീനു പള്ളിക്കുന്ന് (30), ഉഷാ ഭായ് പനമരം, നസീമ മില്ലു മുക്ക്, മണികണ്ഠൻ കമ്പളക്കാട്, വിനീത പുൽപ്പള്ളി എന്നിവർക്കാണ് പരിക്കേറ്റത്..

നടവയലിൽ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്.രാവിലെ 6.45 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *