‘തിരികേ സ്കൂൾ’ പദ്ധതി; വിളംബര റാലി സംഘടിപ്പിച്ചു

മാനന്തവാടി : കുടുംബശ്രി മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബശ്രി അയൽകൂട്ട ശാക്‌തീകരണ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന തിരികേ സ്കൂൾ എന്ന പരിപാടിയുടെ വിളംബര റാലി മാനന്തവാടിയിൽ സംഘടിപ്പിച്ചു. സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ ഡോളി രജ്ജിത്ത്, വത്സല മാർട്ടിൻ, സജ്ന ഷാജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോർഡിനേറ്റർമാരായ രേഷ്മ, അതുല്യ, അനുശ്രി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *