കോറോത്ത് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് അപകടം

തൊണ്ടർനാട്: തൊണ്ടർനാട് കോറോം മരച്ചുവട് പള്ളിക്ക് സമീപം നിയന്ത്രണം

വിട്ടകാർ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു. അപകടത്തിൽ ഇരു വാഹനത്തിലേയും യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇന്ന് നാലേ മുക്കാലോടെയായിരുന്നു അപകടം. കോറോം ഭാഗത്ത് നിന്നും വരിക യായിരുന്ന മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തെന്നി നീങ്ങി മക്കിയാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇരു കാറു കൾക്കും കാര്യമായ നാശങ്ങൾ സംഭവിച്ചെങ്കിലും യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *