“ഹുബ്ബുറസൂൽ 2023” വനിതാ സംഗമം നടത്തി

താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് ഭാഗമായി താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. വനിതാ സംഗമത്തിൽ ഖാദർ ഉസ്താദ് അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി അലി വളപ്പൻ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുനീർ ഉസ്താദ് പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് നബിദിന റാലിയും, പത്തോളം ദഫ് ടീമുകൾ അണിനിരക്കുന്ന ദഫ് മത്സരവും, തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ മദ്ഹ്ഗാന വിരുന്നും, വൈകിട്ട് നാലുമണിക്ക് മദ്ഹ് ഗാന മത്സരവും ഉണ്ടായിക്കും. ഒക്ടോബർ 9 തിങ്കളാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം പണ്ഡിത സംഗമവും, ഷംസുൽ ഉലമ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ബുർദ മജ്‌ലിസും, അവസാന ദിനമായ ഒക്ടോബർ 10 ചൊവ്വാഴ്ച കേരളത്തിലെ പ്രഗൽഭ വാഗ്മിയും മതപണ്ഡിതനുമായ നവാസ് മന്നാനി പറവൂർ മത പ്രഭാഷണം നടത്തും.
വനിതാസംഗമത്തിൽ നബിദിന കമ്മിറ്റി ചെയർമാൻ ശുഹദ് സ്വാഗതവും, ട്രഷറർ അജ്നാസ്‌ കണ്ടിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *