അധ്യാപക അവാർഡ് നേടിയ രമേശൻ മാഷിനെ അനുമോദിച്ചു

ചുങ്കം : സംസ്ഥാന സർക്കാരിന്റെ 2022-23 വർഷത്തെ അധ്യാപക അവാർഡ് കരസ്ഥമാക്കിയ ഏഴോക്കാരൻ രമേശൻ മാഷിനെ ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.

മഹല്ല് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ ഉപഹാരം കൈമാറി.സെക്രട്ടറി മുജീബ്, ജോയിന്റ് സെക്രട്ടറി എം.കെ മൊയ്‌ദീൻ കുട്ടി, ശിഹാബ് സഅദി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *