സ്വച്ഛത മാസ്റൺ സംഘടിപ്പിച്ചു

മീനങ്ങാടി:ഗാന്ധിജയന്തിയോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ സ്വച്ഛത മാസ്റൺ സംഘടിപ്പിച്ചു. എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്വച്ചതാ കി സേവാ പ്രചരണ പരിപാടികളുടെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ ജീവനക്കാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെയും പോളിടെക്നിക്കിലെയും എൻ.എസ്. എസ് വാലാണ്ടിയർമാർ, ഫുട്ബോൾ അക്കാദമിയിലെ കായികതാരങ്ങൾ,പൊതുജനങ്ങൾ എന്നിവർ മാസ്സ് റണ്ണിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഇ വിനയൻ, കെ.പി നുസ്രത്ത്, ബേബി വർഗീസ്, പി. വാസുദേവൻ, ഉഷാ രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അഫ്സത്ത്, എൻഎസ്എസ് പ്രോഗ്രാം ആശാ മനോജ്, സിപി ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *