ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി സെൻറ് കാതറൈൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി

പയ്യമ്പള്ളി: ഗാന്ധിജയന്തി ദിനത്തിൽ സർക്കാർ പൊതു സ്ഥലങ്ങൾ ശുചീകരണം നടത്തി സെൻറ് കാതറൈൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.

വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചേർന്ന് പയ്യമ്പിള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അംഗൻവാടി , ആയുർവേദ ഹോസ്പിറ്റൽ, , സ്കൂൾ കവലയിലെ കച്ചവട സ്ഥാപനങ്ങൾ ,സ്കൂൾ റോഡ് , സ്കൂൾ ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങൾ ശുചീകരിച്ചു . ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ലൈജു മൂക്കോം തറയിൽ നിർവഹിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പിടിഎ പ്രസിഡൻറ് ശ്രീ ബൈജു ജോർജ് അധ്യക്ഷത നിർവഹിച്ചു .പയ്യമ്പള്ളി ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ഗണേഷ് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു ഇരുന്നുറോളം വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ ഈ ശുചീകരണ പ്രവർത്തനത്തിന് ശ്രീ സജിൻ ജോസ്, ജോസ് ജയ്സൺ ജോസഫ്, സിസ്റ്റർ മോളി സ്റ്റൈല്ല,എൻ.ജെ സ്മിത, പി മാത്യു, ലിലിയ, ആനി തോമസ്, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *