കുടുoബസംഗമവും ആദരിക്കൽ ചടങ്ങുo നടത്തി

മാനന്തവാടി : പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ കുടുംബസംഗമവും വാർഷിക ജനറൽ ബോഡിയും നടത്തി. മാനന്തവാടി എസ് ഐ മിനി മോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. കാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മിനി തുളസീധരൻ, കെ. എം. ഷിനോജ് , കെ.വി. ഹരിദാസ്, എം. കെ. അനിൽകുമാർ, കെ. എം. രാജു, കെ.വി. ശ്രീ വത്സൻ, കെ.വി. ജാഫർ എന്നിവർ പ്രസംഗിച്ചു . എറണാകുളം കല്ലൂർ സ്വദേശികളായ ഹരീഷ്കുമാർ , ശങ്കർ എന്നിവർ അവതരിപ്പിച്ച കലാവിരുന്നും നടന്നു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി പി. വാണിദാസ് (പ്രസി), ജോസ് ചങ്ങാലിക്കാവിൽ, സീനത്ത് കപ്പച്ചേരി (വൈ.പ്രസി), എം.കെ. അനിൽകുമാർ (സെക്ര), കെ.വി. ജാഫർ, സ്മിത മാതാളികുന്നേൽ (ജോ. സെക്ര), കെ.എം. രാജു (ട്രഷറർ), കെ.എം. ഷിനോജ് (പിആർഒ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *